ശബരിമല വിഷയത്തില്‍ ബി.ജെ.പി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക് കടന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇന്ന് സമരപ്പന്തലിലേക്ക് ബി.ജെ.പി എം.എല്‍.എ ഓ.രാജഗോപാലും ബി.ജെ.പി എം.പി സുരേഷ് ഗോപിയും എത്തുന്നതായിരിക്കും.
സത്യാഗ്രഹത്തിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചിരിക്കുന്നതെന്ന് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ പിണറായി വിജയന്റെ ധിക്കാരത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലില്‍ നിന്നും വിവിധ സംഘടനകള്‍ പിന്മാറിയെന്നും ഇനി കമ്മ്യൂണിസ്റ്റുകാരെ വെച്ച് മതില്‍ കെട്ടണ്ട സ്ഥിതിയാണ് സി.പി.എമ്മിനെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനാണ് ഇവിടെ അരാജകത്വം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം നിയമസഭയില്‍ കോണ്‍ഗ്രസും പിണറായി വിജയനും തമ്മില്‍ ധാരണ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടിലെന്നും അവര്‍ പുറകില്‍ നിന്നും കുത്തുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ നിരോധാനാജ്ഞ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെച്ചിരിക്കുന്നത്.
Discussion about this post