മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തക രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
രഹനാ ഫാത്തിമയ്ക്ക് വീണ്ടും കൊട്ടാരക്കര ജയിലില്‍ കഴിയേണ്ടി വരും.
അതേസമയം രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാനായി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന റിവ്യു പെറ്റീഷന് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഇതിന് മുന്‍പ് ഇതേ ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് രഹനാ ഫാത്തിമയെ ചോദ്യം ചെയ്യലിന് വിട്ട് നല്കാന് സാധിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post