‘യാഹൂ’ വെബ്സൈറ്റിന്റെ ഇന്ത്യയിലെ ന്യൂസ്മേക്കര്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായിട്ട് മോദി പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ്.
നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നത് വിജയ് മല്ല്യയും നീരവ് ചോക്സിയുമാണ്. ആറാം സ്ഥാനത്ത് നില്‍ക്കുന്നത് മുന്‍ കേന്ദ്ര മന്ത്രി എം.ജെ.അക്ബറാണ്.
പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ബോളിവുഡ് നടി കരീനാ കപൂറിന്റെ മകന് തൈമുര്‍ അലി ഖാനാണ്. കൂടാതെ മലയാളി നടി പ്രിയാ പ്രകാശ് വാരിയറും പട്ടികയില്‍ ഇടം പിടിച്ചു.
ഇത് കൂടാതെ ഈ വര്‍ഷം വന്ന വ്യാജ വാര്‍ത്തകളെപ്പറ്റിയും പട്ടികയില്‍ പരാമര്‍ശമുണ്ട്. മോദി ഉവൈസിയുടെ കാല് തൊട്ടുവെന്ന വ്യാജ വാര്ത്തയെപ്പറ്റിയും മോദി തനിക്ക് വേണ്ടി ഒരു മാസം 15 ലക്ഷം രൂപ നല്കി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ചിട്ടുണ്ടെന്ന വ്യാജ വാര്ത്തയെപ്പറ്റിയും പട്ടികയില്‍ പറയുന്നുണ്ട്.
Discussion about this post