സിറിയയില്‍ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയിതീനിനെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് സംഘം കേരളത്തില്‍ . ബുധനാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്യും .
130 പേര് കൊല്ലപ്പെട്ട 2015 ലെ പാരിസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് എന്‍.ഐ.എ യുടെ സഹകരണത്തോടെ ചോദ്യം ചെയ്യല്‍ നടക്കുന്നത് . ആക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനോടൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു .
അന്വേഷണം നടത്തുന്നതിനായി മൂന്ന് ദിവസമാണ് ഫ്രഞ്ച് പോലീസ് സംഘം ഇന്ത്യയില്‍ തങ്ങുന്നത് .
സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നാണ് സൂചന . വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ജയില്പ്പുള്ളിയെ ചോദ്യം ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ് .
സിറിയയില്‍ വെച്ച് സഹപോരാളി കണ്മുന്നില് ജീവനോടെ കത്തുന്നത് കണ്ടു ഭയന്നാണ് സുബ്ഹാനി ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തത് . ഇതിനെ തുടര്‍ന്ന് ഭീകരസംഘടന സുബ്ഹാനിയെ തടവിലാക്കുകയും ഇന്ത്യയിലെത്തിയാലും ഭീകരപ്രവര്‍ത്തനം തുടരണമെന്ന ഉപാധിയില്‍ ഇന്ത്യയിലേക്ക് പോകുവാന്‍ തീവ്രവാദികള്‍ മോചിപ്പിക്കയായിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു .
Discussion about this post