ഡല്‍ഹി: ആര്.എസ്.എസ് പ്രസിദ്ധീകരണമായ ‘ഓര്‍ഗനൈസറു ‘ടെ മുന്‍ എഡിറ്റര്‍ ആര്. ബാലശങ്കര്‍ എഴുതിയ, മോദിയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന വേദിയില്‍ മുഖ്യാതിഥിയായി മാതൃഭൂമി പബ്ലിക്കേഷന്‍സ് മാനേജിങ്ങ് എഡിറ്റര്‍ പി.വി. ചന്ദ്രന്. ‘മോദി : ക്രീയേറ്റിവ് ഡിസ്റപ്റ്റര്‍ , ദി മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് പി.വി ചന്ദ്രന് മുഖ്യാതിഥിയായത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് പുസ്തക പ്രകാശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് പുസ്തകത്തെ കാണുന്നത് എന്ന് ആര് ബാലശങ്കര്‍ പറഞ്ഞിരുന്നു.
ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ആമുഖമെഴുതിയ പുസ്തകത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തന്റെ നിലപാടുകളും എഴുതിയിരിക്കുന്നു. ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ് , കന്നഡ, മലയാളം, ഭാഷകളിലേക്ക് പുസ്തകം തര്‍ജ്ജമ ചെയ്യുമെന്നും 2019 തെരഞ്ഞെടുപ്പിന് മുമ്പ് പുസ്തകം ജനങ്ങളിലേക്കെത്തിക്കും ബി.ജെ.പി ട്രെയിനിംഗ് ആന്റ് പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്സ് സെന്‍ട്രല്‍ കമ്മറ്റി മെമ്പറും കൂടിയാണ് ആര് ബാലശങ്കര്‍.
Discussion about this post