ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി . സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി 16 വരെയാക്കിയതായി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു .
ക്രമസമാധാനം നിലനിര്‍ത്താന്‍ മുന്‍കരുതലായി നിരോധനാജ്ഞ തുടരണമെന്നും സന്നിധാനം , പമ്പ , നിലയ്ക്കല്‍ , എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ റിപ്പോര്‍ട്ട് നല്കി . ഇതിന്റെ അടിസ്ഥാനത്തിലാണ് 16 അര്‍ദ്ധരാത്രിവരെ നിരോധനാജ്ഞ വീണ്ടും നീട്ടിയിരിക്കുന്നത് .
Discussion about this post