റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കി സുപ്രിം കോടതി. ഫ്രാന്‍സുമായുള്ള റഫാല്‍ പോര് വിമാന ഇടപാട് സംബന്ധിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
റഫാല്‍ യുദ്ധവിമാന കരാറില്‍ ഇപെടില്ല. കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വിധി പ്രസ്താവം തുടരുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.
റാഫേല്‍ കരാരില്‍ സംശയമില്ല. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി.സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണ്ടെന്നും , വിമാനത്തിന്റെ ിലയെ കുറിച്ച് ആശങ്കയുടെ കാര്യമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാരിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദ്ദേശിച്ചു
റാഫേല്‍ ഇടപാടില്‍ എല്ലാം സുതാര്യമായിരുന്നുവെന്ന് കേന്ദ്രന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ച
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് , മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂറി , യശ്വന്ത് സിന്‍ഹ എന്നിവരാണ് കോടതിയെ സമീപിച്ചത് .
ഇടപാടുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സ്വീകരിച്ച നടപടി ക്രമങ്ങളും രേഖകളും ഹാജരാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ വിമാനങ്ങളുടെ യഥാര്‍ത്ഥ വിലവിവരങ്ങളും സാങ്കേതികമായ വിവരങ്ങളും കൈമാറാന്‍ സാധിക്കില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറിയിരുന്നു .
Discussion about this post