അയ്യപ്പഭക്തന് ജീവാഹൂതി ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. ശബരിമല തീരത്ഥാടക സംഘങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .
അഖിലേന്ത്യാ പരീക്ഷകള്‍ക്കെത്തുന്നവര്‍ വാഹനത്തില്‍ പരീക്ഷയെന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ തടയില്ലെന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. സ്കൂള്‍, കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധ വാര്‍ഷിക പരീക്ഷകള്‍, പത്താം ക്ലാസ് വരെയുള്ള സ്കൂള്‍ ക്രിസ്മസ് പരീക്ഷകള്‍, കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി (കുസാറ്റ്), ഫിഷറീസ്/ സമുദ്രപഠന (കുഫോസ്), ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ പരീക്ഷകള്‍ എന്നിവ മാറ്റി.
കാര്‍ഷിക സര്‍വകലാശാല അസി. പ്രഫസര്‍ തസ്തികയിലേക്ക് ഇന്ന് നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും നാളത്തേക്കു മാറ്റി; നാളത്തെ അഭിമുഖം 16 ലേക്കും മാറ്റി.
സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നേതാവ് സി.കെ പത്മനാഭന് നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ജീവാഹൂതിയ്ക്ക് ശ്രമിച്ച അയ്യപ്പ ഭക്തന് മുട്ടട സ്വദേശി വേണുഗോപാല്‍ നായരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശബരിമലയിലെ ആചാരലംഘനത്തില്‍ മനംനൊന്താണ് ഇദ്ദേഹം ജീവാഹൂതി ചെയ്തതെന്നാണ് ബന്ധുക്കളും ബിജെപിയും പറയുന്നത്.വേണുഗോപാലന്‍ നായര്‍ക്ക് ശബരിമല സ്ത്രീ പ്രവേശത്തില്‍ ദു:ഖമുണ്ടായിരുന്നു. സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന് പ്രതികരിച്ചു
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്. സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വേണുഗോപാല്‍ അയ്യപ്പ ഭക്തനാണെന്നും സര്‍ക്കാരിന്റെ ശബരിമല വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് വേണുഗോപാല്‍ ജീവാഹൂതിയ്ക്ക് ശ്രമിച്ചതെന്നും ബി.ജെ.പി ആരോപിച്ചു.ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.
Discussion about this post