കൗമാരക്കാര്‍ക്ക് ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാനും ഇനി ലൈസന്‍സ് എടുക്കണം . പതിനാറ് മുതല്‍ പതിനെട്ട് വയസ്സുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കൂ . പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈന്‍സ് നല്‍കുകയില്ല . പതിനെട്ട് വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് ലൈസന്‍സ് ആവശ്യമില്ല .
കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കുന്നതിനായി ഗതാഗതനിയമത്തില്‍ രണ്ടാഴ്ചയ്ക്കകം ഭേദഗതി കൊണ്ട് വരുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം . ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോട് കൂടി ഇലക്ട്രോണിക് സ്കൂട്ടറുകളില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കേണ്ടതായി വരും . പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ള ഇലക്ട്രോണിക് സ്കൂട്ടറുകള്‍ക്കാണ് നിയമം ബാധകമാകുക .
Discussion about this post