ലൈംഗീകപീഡനാരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ പിന്മാറി . വെള്ളിനേഴി ഹയര്‍ സെകന്‍ഡറി സ്ക്കൂളില്‍ നടക്കുന്ന സര്‍ക്കാരിന്റെ ‘സര്‍ഗവിദ്യാലയം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ നിന്നുമാണ് എം.ടി യുടെ പിന്മാറ്റം .
സര്‍ഗവിദ്യാലയത്തിന്റെ ഉദ്ഘാടനം എം.ടിയാണ് നിര്‍വഹിക്കേണ്ടിയിരിക്കുന്നത് . പ്രവര്‍ത്താനോദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത് . എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും ഇക്കാര്യം സംഘാടകരെ അറിയിച്ചതായും എം.ടി വാസുദേവന്‍ നായര്‍ അറിയിച്ചു .
വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറുന്നതെന്ന് എന്നാണു എം.ടി സംഘാടകരെ അറിയിച്ചിരിക്കുന്നത് . എന്നാല്‍ പി.കെ ശശിയോടൊപ്പം വേദി പങ്കിടുന്നതിനെതിരെ എം.ടിയ്ക്ക് നിരവധി കത്തുകള്‍ ലഭിച്ചിരുന്നു . ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള പിന്മാറ്റമെന്നതാണ് വിലയിരുത്തല്‍ .
Discussion about this post