പനജി ; ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സജീവമാകുന്നു .മാസങ്ങളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ സംസ്ഥാനത്തു നിര്‍മാണത്തിലിരിക്കുന്ന 2 പാലങ്ങളുടെ പണി നേരില്‍ കാണാനെത്തി.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ദീര്‍ഘ നാളത്തെ ചികില്‍സയ്ക്കുശേഷം ഓക്ടോബര്‍14നു പനജിയില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്ന പരീക്കര്‍ ആദ്യമായാണ് വീടിനു പുറത്ത് സന്ദര്‍ശനം നടത്തുന്നത്.
Discussion about this post