രാഹുല്‍ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യവ്യവസ്ഥ ലംഘിച്ചതിന് റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച കൂടുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ വന്ന് ഒപ്പിടണമെന്ന വ്യവസ്ഥയാണ് രാഹുല്‍ ഈശ്വര്‍ ലംഘിച്ചത്. ഇത് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട പോലീസ് കോടതിയെ സമീപിച്ചത്തിനെത്തുടര്‍ന്ന് കോടതി രാഹുലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. പാലക്കാട് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുലിനെയാണ് റസ്റ്റ് ഹൗസില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ പോലീസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്താന്‍ വിമാനം വൈകിയത് മൂലമാണ് ഒപ്പിടാന്‍ കൃത്യ സമയത്തെത്താന്‍ സാധിക്കാഞ്ഞതെന്നും രാഹുല്‍ പറയുന്നു.
Discussion about this post