സര്‍ക്കാരിന്റെ വനിതാ മതില് പരിപാടിയില്‍ നിന്നും പിന്മാറിയ ചലച്ചിത്ര നടി മഞ്ജു വാര്യര്‍ക്കെതിരെ സംസ്ഥാന വൈദ്യുതി മന്ത്രി എം.എം.മണി. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മ്തില് തീരുമാനിച്ചതെന്ന് എം.എം.മണി പറഞ്ഞു. മഞ്ജു വാര്യര്‍ പരിപാടിയില്‍ നിന്നും പിന്മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും മണി പറഞ്ഞു.
ആദ്യം വനിതാ മതിലിന് പിന്തുണ് പ്രഖ്യാപിച്ച നടി പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ ഒരു ദൗത്യം എന്ന ധാരണയായിരുന്നു തനിക്ക് വനിതാ മതിലിനെപ്പറ്റിയുണ്ടായിരുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നാല്‍ വനിതാ മതിലിന് ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് താനറിഞ്ഞിരുന്നില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയ നിറമുള്ള പരിപാടികളില്‍ നിന്നും അകന്നുനില്‍ക്കാനാണ് താനാഗ്രഹിക്കുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
Discussion about this post