കോട്ടയം:ദര്‍ശനനുമതി നിഷേധിച്ച് പോലിസ് മടക്കി അയച്ച നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു. മല ചവിട്ടാനെത്തിയ നാലുപേരെ ഇന്നലെ പൊലീസ് എരുമേലിയില്‍ തടഞ്ഞു മടക്കി അയച്ചിരുന്നു. സ്ത്രീവേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചുവെന്നതുള്‍പ്പടെയുള്ള ആരോപണം സംഘം ഉയര്‍ത്തിയിരുന്നു.
ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു, അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല, വനിത പൊലീസ് ഉള്‍പ്പെടെ മോശമായി പെരുമാറി തുടങ്ങിയ കാര്യങ്ങളും അവര്‍ ആരോപിച്ചിരുന്നു. ട്രാന്‍സ്‌ജെന്റേഴ്‌സിന് ദര്‍ശശനം നടത്താന്‍ തടസ്സമില്ലെന്ന് തന്ത്രിയും, പന്തളം കൊട്ടാരവും പ്രതികരിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞ പോലിസ് നടപടി ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.
Discussion about this post