ശബരിമല ശ്രീകോവിലിനു സമീപം ബൂട്ടിട്ടു പോലീസുകാര്‍ എത്തിയത് വിവാദമായി . ട്രാന്‍സ്ജെന്‍ഡറുകളുടെ ദര്‍ശനത്തിന് മുന്നോടിയായി മാളികപ്പുറത്തേയ്ക്കുള്ള വഴിയിലാണ് സായുധ പോലീസിനെ വിന്യസിച്ചത് .
പതിനെട്ടാം പടിക്ക് മുകളിലും മാളികപ്പുറത്തും സായുധപോലീസിനെ വിന്യസിക്കില്ലയെന്ന സര്‍ക്കുലര്‍ ലംഘിച്ചായിരുന്നു ഇത്തരമൊരു നടപടി . ബൂട്ടും ലാത്തിയും പോലീസ് കവചമായി നിലയുറപ്പിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു .
അയ്യപ്പ ഭക്തര്‍ വളരെയധികം പ്രധ്യാനത്തോടെ പവിത്രമായി കാണുന്ന ശ്രീകോവിലിനു തൊട്ടടുത്താണ് പോലീസുകാര്‍ ബൂട്ടിട്ടു കയറിയത് . അരമണിക്കൂറിലേറെ പോലീസുകാര്‍ അവിടെ നിലയുറപ്പിച്ചു . ഇതിനെതിരെ ഭക്തര്‍ പ്രതിഷേധം അറിയിച്ചു വെങ്കിലും പോലീസ് പിന്മാറുവാന് തയ്യാറായിരുന്നില്ല . പിന്നീട് പിഴവ് ബോധ്യപ്പെട്ട പോലീസ് തീരുമാനം തിരുത്തുകയായിരുന്നു . തെറ്റ് പറ്റിയതായും ഇതിന്മേല് നടപടിയുണ്ടാകുമെന്നും സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ജി ജയദേവ് അറിയിച്ചു .
Discussion about this post