Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഒരു ഹോളിവുഡ് നായകന്റെ വീരചരിതം പോലെ അജിത് ഡോവലിന്റെ ജീവിത കഥ: സോഷ്യല്‍ മീഡിയകളില്‍ താരമായി ഡോവല്‍

by Brave India Desk
Jun 11, 2015, 11:04 am IST
in India
Share on FacebookTweetWhatsAppTelegram

മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തിന്റെ ആസൂത്രകന്‍ അജിത് ഡോവലാണെന്ന വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയകളിലെ ധീരനായകനായിരിക്കുകയാണ് ഈ മുന്‍ ഐപിഎസ് ഓഫിസര്‍. അജിത് ഡോവലിനെ കുറിച്ച് അറിയാന്‍ ഗൂഗില്‍ സെര്‍ച്ച് നടത്തുന്നവരുടെ എണ്ണവും കുത്തനെ കൂടി. ഫേസ്ബുക്ക്, വാട്‌സ് അപ്പ്, ട്വീറ്റര്‍ തുടങ്ങി സാമൂഹ്യമാധ്യമങ്ങളില്‍ അജിത് ഡോവലിന്റെ അപദാനങ്ങള്‍ നിറയുകയാണ്. വിസ്‌നയം പോലെ ഒരു പോലിസ് ഓഫിസര്‍ എന്നാണ് സോഷ്.ല്‍ മീഡിയകള്‍ അജിത് ഡോവലിന് നല്‍കുന്ന അടികുറിപ്പ്. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അജിത് കുമാര്‍ ഡോവല്‍ പാക്കിസ്ഥാന്‍ ഭരണകൂടത്തിനും, ഭീകര്‍ക്കും ഇന്ന് പേടിസ്വപ്‌നമാണ്.

പാക്കിസ്ഥാന് തലവേദന സൃഷ്ടിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍

Stories you may like

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

തീവ്രവാദികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന പാക്കിസ്ഥാന്റെ നോ്ട്ടപുള്ളിയാണ് അജിത് ഡോവല്‍. ഈതീവ്രവാദത്തെ തീവ്രവാദങ്ങളെ കൊണ്ട് തന്നെ നേരിടണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പാക്കിസ്ഥാന്‍ നിരന്തരം ഉന്നയിച്ചിരുന്ന ആരോപണം ഇന്ത്യന്‍ പ്രതിരോധമന്ത്രി ശരിവച്ചുവെന്നായിരുന്നു പാക് പ്രചരണം. എന്നാല്‍ വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന ആരോപണമാണ്. അജിത് ഡോവല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായതോടെ പാക്കിസ്ഥാന്‍ നയതന്ത്ര പ്രതിനിധികള്‍ വിഷയം വീണ്ടും ഉന്നയിച്ചിരുന്നു. തെഹ് രിക് ഇ താലിബാന്‍ എന്ന പാക് തീവ്രവാദസംഘടനയ്ക്ക് ഇന്ത്യ എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്ന ആരോപണം കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ ഉന്നയിച്ചിരുന്നു. അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നുവെന്ന ആരോപണവും പാക്കിസ്ഥാന്‍ ഉയര്‍ത്തി. അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലാണ് അടിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പിന്നിലെന്ന് പാക്കിസ്ഥാന്‍ പറയുന്നു. കശ്മീരില്‍ വിഘടനവാദികള്‍ക്കും, ഭീകര്‍ക്കുമെതിരെയുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിലും അജിത് ഡോവലിന്റെ ഇടപെടലുകളാണെന്ന് പാക്കിസ്ഥാനറിയാം. അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിലും അജിത് ഡോവല്‍ നിര്‍ണായക പങ്ക് വഹിച്ചു. അതിര്‍ത്തിയില്‍ പാക് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ അഫ്ഗാനെ സഹായിക്കുന്നത് ഇന്ത്യയാണെന്ന് അഫ്ഗാന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിലും അജിത് ഡോവല്‍ ഒന്നാമതാണ്.
1990 മുതല്‍ 1996 വരെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറായി ഇസ്ലമാബാദില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും പാക്കിസ്ഥാനെതിരായ നീക്കങ്ങള്‍ക്ക് ഡോവലിന് ഗുണകരമായി. ഏഴ് വര്‍ഷം പാക്കിസ്ഥാനിലുണ്ടായിരുന്ന ഡോവല്‍ ഇക്കാലയളവില്‍ ക്ശമീരിലെ ഇന്ത്യ വിരുദ്ധ തീവ്രവാദികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇടപെട്ടിരുന്നു.

പഴയകാല ചരിത്രങ്ങള്‍

അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലാക് തണ്ടര്‍ അജിത് ഡോവല്‍ നിര്‍വ്വഹിച്ച സാഹസീക റോളും, കണ്ഡഹാറില്‍ വിമാനം തട്ടിക്കൊണ്ടു പോയ താലിബാര്‍ തീവ്രവാദികളുമായി ചര്‍ച്ച നടത്തി നേടിയ വിജയവും, കേരളത്തിലായിരിക്കെ കണ്ണൂര്‍ തലശ്ശേരിയിലെ കലാപം നേരിട്ട കരിയറിലെ ആദ്യകാലവും ചര്‍ച്ച ചെയ്യപ്പെടുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച കണ്ടെത്തല്‍ എന്നാണ് അജിത് ഡോവല്‍ വാഴ്ത്തപ്പെടുന്നത്. ഒരു ഹിന്ദി സിനിമ നായകന്റെ ധീരതയെ അനുസ്മരിക്കുന്ന അജിത് ഡോവലിന്റെ കൃത്യനിര്‍വ്വഹണ ഭുതകാലം ഇന്ത്യയ്ക്ക് അഭിമാനമായ ചരിത്രമായി മാറിക്കഴിഞ്ഞു.

അമൃതസറിലെ പോരാട്ടക്കഥ ഇന്ത്യ ഏറെ പറഞ്ഞ് കേട്ടതാണ്. അതിങ്ങനെ; പഞ്ചാബിലെ കൊടും വേനലിലെ ഒരു സുപ്രഭാതം. ഖാലിസ്ഥാന് തീവ്രവാദികളുടെ കൈപ്പിടിയിലമര്‍ന്നു പഞ്ചാബ് കത്തിയെരിയുന്ന കാലഘട്ടം.. പതിവ് പോലെ അന്നും അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദരര്‍ശകരാല്‍ തിങ്ങി നിറഞ്ഞിരുന്നു. തിരക്കിനിടയിലൂടെ ഒരു കുറിയ മനുഷ്യന് സുവര്ണ്ണ ക്ഷേത്രത്തിലേക്ക് കയറി, അയാളെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത് അന്നത്തെ ഖാലിസ്ഥാന് കമാണ്ടര്‍ സുര്‍ജിത് സിങ്ങ് പെന്റ. പിന്നീടുള്ള ദിവസങ്ങളില് അവര് രണ്ടുപേരും കഠിനാധ്വാനത്തിലായിരുന്നു. മുന്നിശ്ചയിച്ച പോലെ പാക്കിസ്ഥാന്റെ ഐഎസ്‌ഐ അയച്ച ആ ഓഫീസറുമായി ചേര്‍ന്ന് ഖാലിസ്ഥാന് തീവ്രവാദികള്‍് സുവര്‍്ണ്ണ ക്ഷേത്രത്തിനും ചുറ്റും, ബോബുകളും, ഗ്രനേഡുകളും സ്ഥാപിച്ചു. 1984 ല്‍ ഇന്ദിരാ ഗാന്ധി ചെയ്തപോലെ പട്ടാളത്തിനെ ഉപയോഗിച്ച് അവരെ തുരത്താന് ശ്രമിച്ചാല്‍, സിഖുകാരുടെ പരിപാവനമായ സുവര്‍്ണ്ണ ക്ഷേത്രം തന്നെ തകര്‍ത്തു കളയുക അത് വഴി പഞ്ചാബില്‍ മുഴുവന് ഭീകരരുടെ രക്തരൂഷിത കലാപം അഴിച്ചുവിടുക , ഭാരത സര്‍ക്കാരിനെ സമ്മര്‍്ദത്തിലാക്കുക എന്ന തന്ത്രമായിരുന്നു ഖാലിസ്ഥാനികളുടെ ഉള്ളില്‍. പക്ഷേ അവരുടെ കണക്കുകൂട്ടലുകള്‍് തെറ്റിച്ചു കൊണ്ട് ഒത്തുതീര്‍പ്പുകള്‍ വകവെക്കാതെ സര്‍ക്കാര്‍ മെയ് 9നു, പോലീസ് ഓഫീസര്‍ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തില്‍് ഓപ്പറേഷന് ബ്ലാക്ക് തണ്ടര്‍ 2 ആരംഭിച്ചു.പിന്നീട് നടന്നത് അതി ശക്തമായ കമാന്‍ഡോ ആക്രമണമായിരുന്നു. മെയ് 18നു അവസാനിച്ച ഓപ്പറേഷനില്‍ സുവര്‍്ണ്ണ ക്ഷേത്രത്തിനു ഒരു പോറല്‍പോലുമേല്ക്കാതെ , 41 തീവ്രവാദികളെ വധിക്കുകയും, ബാക്കിയുള്ള 200ഓളം കൊടുംതീവ്രവാദികളെ ജീവനോടെ പിടിക്കുകയും ചെയ്തു. പക്ഷേ ആ സമയമെല്ലാം അവരുടെ കൂടെ ഉണ്ടായിരുന്ന ആ ഓഫീസര് കൊണ്ടുവന്ന ഒരു ബോംബു പോലും പൊട്ടിയില്ലെന്നു മാത്രമല്ല, ഓപ്പറേഷന് കഴിഞ്ഞതോടെ ആ ഓഫീസര്‍ അവരുടെ ഇടയില്‍ നിന്നു തന്നെ സമരത്ഥമായി അപ്രത്യക്ഷനായി..

അന്ന് സുവര്‍ണ്ണ ക്ഷേത്രത്തില് നിന്നും കാണാതായ ആ ഐഎസ്‌ഐ ഓഫീസര്‍് ആണ് പിന്നീട് ഇന്ത്യന് രഹസ്യാന്വേഷണ സേനയുടെ തലവനായി റിട്ടയര്‍ ചെയ്ത അജിത് ഡോവല്‍, എന്ന കേരളാ കേഡര്‍ എപിഎസ് ഓഫീസര്‍്. ഖാലിസ്ഥാനികളെ സഹായിക്കാന് ബോബുകളുമായി വന്നിരുന്ന യഥാര്‍്ത്ഥ ഐസെ്‌ഐ ഓഫീസറെ വഴിയില്‍ വെച്ചു പിടികൂടി , പകരക്കാരനായി, പൊട്ടാത്ത ബോംബുകളുമായി ഡോവല് നേരിട്ട് പോവുകയായിരുന്നു . ഈ ധീരകൃത്യത്തിനു സമ്മാനമായി, ഇന്ത്യന്‍് പ്രസിഡന്റ് ആദ്യമായി കീര്‍ത്തി ചക്ര എന്ന സൈനിക ബഹുമതി ഒരു പോലീസ് ഓഫീസറായ ഡോവലിന് നല്കി ആദരിച്ചു. ഡോവലിനെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ഓപ്പറേഷന്‍ പുത്തരിയല്ല. മിസോറാം നാഷനല്‍് ഫ്രണ്ടില്‍് നുഴഞ്ഞു കയറി, അവരില്‍് ഒരാളായി നിന്നു, അവരുടെ തന്നെ പല കമാന്‍ര്‍മാരെയും വകവരുത്തി, മിസോറാം ഇന്ത്യയോടു കൂട്ടിച്ചേര്‍്ത്തതിനു പിന്നിലും ഡോവലിന്റെ കണിശതയാര്‍ന്ന നീക്കങ്ങളായിരുന്നു.(കടപ്പാട് ഫേസ്ബുക്ക്)

ഔദ്യോഗിക ജീവിതം

1968ലെ ഐപിഎസ് ബാച്ചില്‍ കേരളാ കേഡര്‍് ഓഫീസര് ആയിട്ടായിരുന്നു തുടക്കം. അച്യുതമേനോന് മന്ത്രിസഭക്ക് കരിനിഴല് വരുത്താന്‍് മാര്ക്‌സിസ്റ്റ് കുടില ബുദ്ധിയില്‍ ഉദിച്ച 1971 ലെ തലശ്ശേരി കലാപം അമര്‍ച്ച ചെയ്യാന് അന്ന് കരുണാകരന് അവിടത്തെ എഎസ്പി ആയി അയച്ചത് ഡോവലിനെ ആയിരുന്നു. പിന്നീട് ഡോവല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐബിയില്‍ ചേര്‍്ന്നു,
കശ്മീരില്‍ അജിത് ഡോവല്‍ നടത്തിയ മുന്നേറ്റങ്ങള്‍ പോലിസ് സംവിധാനങ്ങള്‍ക്ക് പാഠപുസ്തകമാണ്. കാശ്മീരിലെ തീവ്രവാദികളെ അവരുടെ ഒളിത്താവളങ്ങളില്‍ ചെന്നു കണ്ടു അവരെ കൂറുമാറ്റി കൌണ്ടര്‍ ടെറര്‍് ആക്രമണങ്ങള്‍നടത്തി

തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ റൊമാനിയന്‍് നയതന്ത്ര പ്രതിനിധിയെ ഒരു പോറല്‍ പോലുമേല്പ്പിക്കാതെ രക്ഷപ്പെടുത്തിയ ഓപറേഷന് ആണ മറ്റൊന്ന് ഇന്ത്യന്‍ വിമാനം കണ്ടഹാറിലേക്ക് റാഞ്ചി കൊണ്ടുപോയപ്പോഴും സര്‍ക്കാര്‍ തീവ്രവാദികളുമായി വിലപേശുവാന്‍ അയച്ചത് ഡോവലിനെയായിരുന്നു. നേരിട്ടു പോയി താലിബാനികളുമായി വിലപേശി, 41 തീവ്രവാദികളെ വിടണം എന്ന അവരുടെ ആവശ്യം, മൂന്ന് തീവ്രവാദികള് എന്നാക്കി കുറച്ചതിനു പിന്നിലും ഡോവലിന്റെ അനുഭവസമ്പത്തായിരുന്നു സഹായകമായത് .

വിരമിച്ചതിന് ശേഷം

2005 ല്‍ ഐ. ബി യുടെ ഡയറക്ടറായി വിരമിച്ച ശേഷം 2009ല്‍ കര്‍ണാടക സര്ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി. ഇതിനിടയില്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ നിരവധി മികച്ച ലേഖനങ്ങല്‍ എഴുതി, ഡല്‍ഹിയിലെ പ്രമുഖ ബൗദ്ധിക കേന്ദ്രമായ വിവേകാന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ ഡയറക്ടറായി ചുമതല വഹിച്ചുവരികയായിരുന്നു.
ബംഗ്ലാദേശുമായുള്ള അതിര്‍ത്തികരാര്‍, ചൈന ഇന്ത്യ അതിര്‍ത്തി തര്‍ക്കം, ഇറാനില്‍ നിന്ന് ഐസിസ് തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കല്‍ തുടങ്ങി അജിത് ഡോവലിന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ നിരവധി വിഷയങ്ങളാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനായ ശേഷം അജിത് ഡോവലില്‍ നിന്ന് ലഭിച്ചത്. മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തി ലംഘിച്ച് നൂറ് കണക്കിന് തീവ്രവാദികളെ വധിച്ച സംഭവം ഇതില്‍ അവസാനത്തേതാണ്.

Tags: ipsindian newsajith dowe
ShareTweetSendShare

Latest stories from this section

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

Discussion about this post

Latest News

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies