കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട് കേരള വര്‍മ്മാ കോളേജിലെ മലയാളം അദ്ധ്യാപിക ദീപാ നിശാന്ത് കോളേജ് യൂണിയന്റെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക സ്ഥാനത്ത് നിന്നും രാജിവെച്ചു. കവിതാ മോഷണ വിവാദത്തില്‍ പ്രിന്‍സിപ്പലിന് ദീപാ നിശാന്ത് വിശദീകരണം നല്‍കിയതിന് ശേഷമാണ് രാജിവെച്ചത്.
കോളേജിന്റെ യശസ്സിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം താന്‍ ആവര്‍ത്തിക്കില്ലെന്നും തന്റെ ഭാഗത്ത് നിന്നും ജാഗ്രത കുറവുണ്ടായെന്നും ദീപാ നിശാന്ത് വിശദീകരണത്തില്‍ പറയുന്നു.
ദീപയോട് പ്രിന്‍സിപ്പല്‍ മുന്‍പ് തന്നെ ദീപാ നിശാന്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഫൈന്‍ ആര്‍ട്‌സ് ഉപദേശക സ്ഥാനത്ത് നിന്നും ദീപാ നിശാന്തിനെ മാറ്റണമെന്ന് ചില അദ്ധ്യാപക സംഘടനകള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
വിവാദത്തിലകപ്പെട്ടിരുന്നപ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താവായി ദീപാ നിശാന്ത് വന്നത് പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കവി കലേഷിന്റെ കവിതയാണ് ദീപാ നിശാന്ത് മോഷ്ടിച്ചത്. എന്നാല്‍ ശ്രീചിത്രനായിരുന്നു കവിത തനിക്ക് നല്‍കിയതെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ദീപാ നിശാന്ത് വാദിക്കുന്നു.
Discussion about this post