നാവികസേനയുടെ സഹ മേധാവി വൈസ് അഡ്മിറല്‍ പി അജിത് കുമാര്‍ ഇന്ത്യയില്‍ത്തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച LCU L55 എന്ന ആമ്ഫിബിയസ് കപ്പല്‍ നാവികസേനയ്ക്ക് കൈമാറി . ചരക്കുകപ്പിലിന്റെ ഉത്ഘാടന കര്‍മ്മവും നടന്നു .ലാന്‍ഡിങ്ങ് ക്രാഫ്റ്റ് യൂട്ടിലിറ്റി എന്ന് വിളിയ്ക്കുന്ന ഈ കപ്പലുകള്‍ യുദ്ധസമയത്ത് ടാങ്കുകള്‍, മറ്റു യുദ്ധോപയോഗ വാഹനങ്ങള്‍, പീരങ്കികള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധങ്ങള്‍ എന്നിവ കരയിലേക്ക് നേരിട്ട് ഇറക്കാന്‍ പര്യാപ്തമായ കപ്പലുകളാണ്.
സാധാരണ കപ്പലുകളില്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ നേരിട്ട് കരയിലേക്ക് ഇറക്കാനാവില്ല, എന്നാല്‍ ഈ കപ്പലുകള്‍ തീരത്തോട് വളരെയടുപ്പിച്ച് വന്‍ യുദ്ധോപകരണങ്ങളും വലിയ യന്ത്രങ്ങളുമുള്‍പ്പെടെ കരയിലിറക്കാം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നാവികത്താവളം കേന്ദ്രീകരിച്ചാവും ഈ കപ്പലുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്. ദുരന്തനിവാരണം, ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ചരക്കുകളേത്തിയ്ക്കല്, കടലില്പ്പെട്ടുപോകുന്നവരെ തിരച്ചില്‍ നടത്തല്‍ എന്നിവയ്ക്കായി ഈ കപ്പലുകള്‍ ഉപയോഗിയ്ക്കുമെന്ന് നാവികസേനാ വക്താവ് ഡീ കേ ശര്‍മ്മ അറിയിച്ചു.
ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം എന്നീ അത്യന്താധുനിക സൗകര്യങ്ങളുള്ള ഈ കപ്പല്‍ കൂടിയാകുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികേസേനാ സാന്നിദ്ധ്യത്തിനു വലിയ മുന്നേറ്റമാവും.
Discussion about this post