ശബരിമലയില്‍ ആചാരങ്ങള്‍ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
ശോഭാ സുരേന്ദ്രന്‍ നിരാഹാരമനുഷ്ഠിക്കുന്ന രണ്ടാം ദിനമാണിന്ന്. മുന്‍പ് നിരാഹാരമനുഷ്ഠിച്ചുകൊണ്ടിരുന്ന ബി.ജെ.പി നേതാവ് സി.കെ.പത്മനാഭന്റെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് സമരപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വന്നിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്നത് വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പിയുടെ നിലപാട്.
Discussion about this post