ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയിലെ ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട കേസില്‍ തലശ്ശേരി ജില്ല സെഷന്‍സ് കോടതി വത്സന് തില്ലങ്കേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുേമ്പാള്‍ ഹാജരാകണമെന്നുമുള്ള നിബന്ധനകളോടെയാണ് സെഷന് കോടതി വതന്‍ തില്ലങ്കേരിയ്ക്ക് ജാമ്യം അനുവദിച്ചത്.
സന്നിധാനം പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിസംബര്‍ ആറിനാണ് വത്സന് തില്ലങ്കേരി തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്. ചിത്തിര ആട്ടവിശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുല്‍ കുമാറിനേയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയേയും തടഞ്ഞുവെന്നാണ് കേസ്. വത്സന് തില്ലങ്കേരിക്കും ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബി.െജ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യത്തിലിറങ്ങിയിരുന്നു. പോലിസ് കള്ളക്കേസ് ചുമത്തുകയാണെന്നാണ് ആരോപണം.
Discussion about this post