ബി.ജെ.പി പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്കി. മുന്‍പ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാനത്തെ 42 നിയോജക മണ്ഡലങ്ങളെയും ഉള്‍ക്കൊള്ളിച്ച് യാത്ര നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രഥയാത്ര സംഘടിപ്പിക്കുന്നത്.
Discussion about this post