വിശ്വാസികള്‍ക്കിടയില്‍ കെട്ടുന്ന മതിലിന് അധികം ആയുസ്സുണ്ടാകില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ക്ക് ഒരുമിക്കാനുള്ള അവസരം ഒരുക്കിത്തന്നതിന് മുഖ്യമന്ത്രി പിണറായി വിജയനോടും സുപ്രീം കോടതി ജഡ്ജിമാരോടും ഹൈന്ദവ സമൂഹം എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ 25ാമത് ഭാഗവത സപ്താഹ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരങ്ങള്‍ സംരംക്ഷിക്കാന്‍ വിശ്വാസികള്‍ ഒറ്റക്കെട്ടായി വരുമെന്നും അദ്ദേഹം പറഞ്ഞു. വെറും മൂവായിരം പേരെത്തുന്ന പിറവം പള്ളിയിലെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാരാണ് അഞ്ച് കോടി ഭക്തജനങ്ങളെത്തുന്ന ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെ തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഈ ശ്രമം കുറെയേറെ നാളുകള്‍ക്ക് മുന്‍പ് തന്നെ തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മന്ത്രിമാര്‍ ഹിന്ദു മതത്തെയും ആചാര്യന്‍മാരെയും മാത്രം ആക്ഷേപിക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സപ്താഹ യജ്ഞത്തില്‍ ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പ്രിഥ്വിപാല്‍ മുഖ്യ അതിഥിയായിരുന്നു. കൂടാതെ ദേവസ്വം ഭരണസമിതി പ്രസിഡന്റ് രാമചന്ദ്രകുറുപ്പ് അദ്ധ്യക്ഷനായിരുന്നു.
Discussion about this post