കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട കേരള വര്‍മ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കുവാനുള്ള അവകാശമുണ്ടോയെന്ന് സാഹിത്യകാരന്‍ ടി.പത്മനാഭന്‍ ചോദിച്ചു. ഇടത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ കോഴിക്കോട് വെച്ച് നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയില്‍ വെച്ചായിരുന്നു ടി.പത്മനാഭന്‍ ഈ ചോദ്യം ചോദിച്ചത്.
കവിതാ മോഷണം നടന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് വേദനയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇതുപോലുള്ള ഒരു കാര്യം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ചതില്‍ ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് ദീപ കോളേജിന്റെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക സ്ഥാനത്ത് നിന്നും രാജി വെക്കുകയായിരുന്നു.
Discussion about this post