ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനായി ‘മനിതി’ എന്ന സംഘടനയിലെ യുവതികള്‍ പമ്പ വരെ എത്തിയപ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വനിതാ മതില്‍ പൊളിയുമെന്നുറപ്പായപ്പോള്‍ പുതിയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ അരാജകവാദികള്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘മനിതി’ സംഘത്തിലെ യുവതികള്‍ക്ക് വഴിനീളെ പൊലീസ് അകമ്പടി നല്‍കിയെന്നും നിലക്കലില്‍ നിന്ന് പമ്പ വരെ വാഹനസൗകര്യം നല്‍കിയെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിക്ക് നല്‍കാത്ത വി.ഐ.പി പരിഗണനയാണ് ആചാരലംഘകര്‍ക്ക് നല്‍കിയതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇത് കൂടാതെ വഴിയിലുടനീളം വിശ്വാസികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ആചാരലംഘനത്തിനായി കേരളത്തില്‍ നിന്നും ആളെ ലഭിക്കാത്തത് മൂലമാണ് തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ കൊണ്ടുവന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
https://www.facebook.com/KSurendranOfficial/posts/2046344718783487?__xts__[0]=68.ARD4zRZwdV_hYdoe6jyOaEslYZxEhKz8HsWAHmYV307339xpTenUn4MO7NL8rHw1XwcMT3pAeUUfQ1XUMBMlCsZdVE1J7StFguKM34dqqKdGD5qG2gveKauJTdyJ10mPwQXs6QGrZFLhbtpBQXcNwRrD3J7XPr8NqUlmmh0aZp4vy6ps9_gCmpj_C9yLioCXE5h0jMjOggWh2JX8ZUbDldC6PqHfR_iOhknafLq_xpuwL_RbX0tN1MJUclTQ5cUPV-Z5OltAEae87FSNocAvtmUwdVlhZWGSqE3BGJGqBZMTe268b_zybDKVhzb7bV5qQEwBg3zmWE2OX2ZLhKOpZg&__tn__=-R
Discussion about this post