ജനുവരി ഒന്നിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ .
പ്രളയദുരിതത്തില്‍ ജീവിതമുലഞ്ഞ ഒരുപാടുപേര്‍ ഇപ്പോഴും പുനരധിവസിക്കപ്പെട്ടട്ടില്ല . അവര്‍ക്ക് വീടൊരുക്കുകയാണ് വേണ്ടത് . അല്ലാതെ വനിതാ മതില്‍ തീര്‍ക്കുകയല്ല വേണ്ടത് സെന്‍കുമാര്‍ പറഞ്ഞു . മൂവായിരം കോടിയോളം രൂപ കേന്ദ്രസഹായം കൂടാതെ സര്‍ക്കാരിന് പിരിഞ്ഞുക്കിട്ടിയിട്ടുണ്ട് . അതില്‍ നിന്നും ഇരുന്നൂറ് കോടി ചിലവാക്കിയാല്‍ മൂവായിരം വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായകരമാകും .
ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലും മറ്റുള്ളവരുടെ വീടുകളിലും കഴിയുന്ന സ്ത്രീകള്‍ അടക്കമുള്ള രണ്ടായിരത്തോളം കുടുംബങ്ങള്‍ കഴിയുന്നുണ്ട് . അവരുടെ ദുരിതം തീര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത് . വനിതാമതിലിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് അതാണെന്ന് വിശ്വസിക്കുന്നതായും സെന്‍കുമാര്‍ പറയുന്നു .
മൂല്യസംരക്ഷണത്തിന് വേണ്ടിയാണ് അയ്യപ്പജ്യോതിയില്‍ അണിചേരുന്നത് . സ്വതന്ത്ര അഭിപ്രായം എപ്പോഴും പറയുന്ന ആളാണ് താന്‍ . അത് അംഗീകരിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ തയ്യാറാകും . അന്ധകാരം നീക്കി വെളിച്ചം കൊണ്ട് വരികമാത്രമാണ് അയ്യപ്പജ്യോതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി .
Discussion about this post