ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ് മുന്നണിയിലേക്ക് നാല് പാര്‍ട്ടികള്‍ കൂടി ചേര്‍ന്നു. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളാണ് എല്‍.ഡി.എഫ് മുന്നണിയില്‍ ചേര്‍ന്നിരിക്കുന്നത്. എല്‍.ഡി.എഫ് മുന്നണി ചേര്‍ന്ന യോഗത്തിലായിരുന്നു നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
കാല് പതിറ്റാണ്ടായി ഐ.എന്‍.എല്‍ എല്‍.ഡി.എഫിന് പുറത്ത് നിന്നും പിന്തുണ നല്കുന്നുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ് (ബി)യും ഇതുപോലെ തന്നെ എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് മുന്നണിയില്‍ ചേര്‍ന്നിട്ടുണ്ടായിരുന്നില്ല കേരളാ കോണ്‍ഗ്രസ് (ബി). ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി മാണിയുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുകയായിരുന്നു.
Discussion about this post