ശബരിമല കര്‍മ്മസമിതി നേതൃത്വം നല്കുന്ന അയ്യപ്പജ്യോതിയുമായി സഹകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള . ശബരിമല കര്‍മ്മസമിതിയുമായി ഞങ്ങള്‍ക്ക് ബന്ധമില്ല . ഞങ്ങളുടേത് രാഷ്ട്രീയ സംഘടനയാണ് . മുന്നണി സ്വീകരിക്കുന്ന നിലപാടായിരിക്കും തങ്ങളുടെയെന്നും അദ്ദേഹം പറഞ്ഞു .
എല്‍.ഡി.എഫിലേക്ക് പാര്‍ട്ടിയെ എടുത്തതിനു പിന്നാലെ മാധ്യമങ്ങളെ കാണുമ്പോള്‍ ആയിരുന്നു പ്രതികരണം .
” എന്റെ വീട്ടില്‍ എന്നും അയ്യപ്പന് മുന്നില്‍ വിളക്ക് തെളിയ്ക്കാറുണ്ട് . ഇനിയും തെളിയിക്കും . മുന്നണി ഇതെല്ലാം പരിപാടികളില്‍ പങ്കാളിയാകുന്നുവോ അതിലെല്ലാം പങ്കാളിയാകും . ഞങ്ങളുടെ നിലപാട് ഇടതുപക്ഷ നിലപാടാണ് . ഞാന്‍ എന്‍.എസ്.സിലുണ്ട് , എന്‍.എസ്.സിലുള്ള ആളുകള്‍ പലരും പല സംഘടനയിലുള്ളവരാണ് . പൊളിറ്റിക്കലായി ഒരു കക്ഷിയുടെ നേതാവ് എന്ന നിലയില്‍ എന്‍.എസ്.എസ്ന്റെതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് താന്‍ . വേണ്ടിവന്നാല്‍ ഇനിയും തുടരും . രാഷ്ട്രീയമായി എടുക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയ കക്ഷിയുടെ തീരുമാനമാണ് “
Discussion about this post