പാറ്റ്‌ന: കര്‍ഷകര്‍ക്കായി പലിശ രഹിത വായ്പാ പദ്ധതി നടപ്പാക്കുമെന്നു കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു. 6,000 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 100 ദിവസത്തെ പ്രവര്‍ത്തന മികവിനെ കുറിച്ചു സംസാരിക്കവെയാണ് പാസ്വാന്‍ ഇക്കാര്യം അറിയിച്ചത്.
ഭുമിയേറ്റെടുക്കല്‍ ബില്ലിനെതിരേയുള്ള വിമര്‍ശനങ്ങള്‍ അനാവശ്യമാണ്. കര്‍ഷകര്‍ വിട്ടു നല്കുന്ന ഭൂമിക്ക് നാലിരട്ടി വിലയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഭൂമികളില്‍ വരുന്ന സംരഭങ്ങളിലൂടെ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണെന്നും പറഞ്ഞ പാസ്വാന്‍ സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടന്നും വിശദീകരിച്ചു.
Discussion about this post