നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദിച്ച് കൊണ്ട് ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കാത്തതിനാല്‍ കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചു. ഇതേത്തുടര്‍ന്ന് രണ്ട് തവണ വെള്ളപ്പൊക്കം നാശം വിതച്ച കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങള്‍ ദുരിതത്തിലാണ്.
വായ്പ വേണ്ട കുടുംബശ്രീ അംഗങ്ങള്‍ അപേക്ഷ പൂരിപ്പിച്ച് സി.ഡി.എസില്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ അപേക്ഷ നല്‍കിയവരുടെ പേര് വനിതാ മതിലിന്റെ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമെ അപേക്ഷയില്‍ താന്‍ ഒപ്പിട്ട് നല്കുകയുള്ളൂവെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കുകയായിരുന്നു. കൈനകരി പഞ്ചായത്തിലെ ശ്രീദുര്‍ഗ കുടുംബശ്രീയിലെ അംഗങ്ങളാണ് സി.ഡി.എസ് ചെയര്‍പേഴ്സണിന്റെ ജനവിരുദ്ധ നടപടികളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയത്.
അതേസമയം സംഭവത്തില്‍ തങ്ങള്‍ വായ്പ ആര്‍ക്കും നിഷേധിച്ചിട്ടില്ലായെന്നായിരുന്നു സി.ഡി.എസിന്റെ വാദം. പ്രദേശത്തെ ചില കുടുംബശ്രീ കൂട്ടായ്മകള്‍ക്കിടയില്‍ സംഭവിച്ച ചില തര്‍ക്കങ്ങളാണ് വിവാദങ്ങളില്‍ വന്നെത്തിയിരിക്കുന്നതെന്നും സി.ഡി.എസ് അധികൃതര്‍ പറയുന്നു.
Discussion about this post