ശബരിമല വിഷയത്തില്‍ സുപ്രീം കോടതിക്ക് തെറ്റ് പറ്റിയെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകി അഭിപ്രായപ്പെട്ടു. വിധിയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുകുള്‍ റോത്തകി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ശബരിമല പോലൊരു മതപരമായ വിഷയത്തില്‍ സമത്വമോ യുക്തിയോ തേടുന്നത് ഗുണം ചെയ്യില്ലെന്നും പാശ്ചാത്യ രാജ്യങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയെ മാര്‍പാപ്പയോ ആര്‍ച്ച് ബിഷപ്പോ ആക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭരണഘടനയില്‍ വിശ്വാസ സ്വാതന്ത്ര്യവും പൗര സ്യാതന്ത്ര്യവും ഒരേ ഭാഗത്താണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ ഒന്നിനെ മറ്റൊന്നിന്റെ മുകളില്‍ പ്രതിഷ്ഠിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 14ാം അനുച്ഛേദവും 25ാം അനുച്ഛേദവും ഒരേ തട്ടിലാണിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ വിധി പുനഃപരിശോധനയ്‌ക്കെത്തുമ്പോള്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post