ബാലകൃഷ്ണപിള്ളയ്ക്കും സിപിഎമ്മിനും മറുപടി നല്കി എന്‍എസ്എസ് ഭരണപക്ഷത്തെ രണ്ട് നേതാക്കള്‍ എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ എല്‍ഡിഎഫില്‍ ചേക്കേറിയ നേതാവും എന്‍എസ്എസിനെ ആക്രമിക്കുകയാണ്. അവര്‍ നായന്മാര് കൂടിയാകുമ്പോള്‍ എന്‍എസ്എസിനോട് എന്തുമാകാമല്ലോ.. അതൊന്നും ഇവിടെ വിലപോകില്ല. സംഘടനയില്‍ വിള്ളലുണ്ടാക്കുന്നവരെ നേരിടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഒരു മതില് പണിതാല്‍ അത് എങ്ങനെ നവോത്ഥാനമതിലാകുമെന്നും അദ്ദേഹം ചോദിച്ചു.
സമദൂര നിലപാടില്‍ എന്‍എസ്എസ് ഉറച്ച് നില്ക്കും. അതേസമയം ആചാരസംരക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റമില്ല. ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പജ്യോതിയില്‍ ഔദ്യോഗികമായ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Discussion about this post