കൊച്ചി മെട്രോയും 100 കോടി ക്ലബില്‍ കടന്നു . ആരംഭിച്ച് ഒന്നരവര്‍ഷമെടുത്താണ് ഈ രംഗപ്രവേശം . നിയമസഭയില്‍ സര്‍ക്കാര്‍ നല്കിയ കണക്ക് അനുസരിച്ച് കഴിഞ്ഞ നവംബര്‍ വരെ കൊച്ചി മെട്രോ 105.76 കോടി രൂപയുടെ വരുമാനമുണ്ടാക്കി . ടിക്കറ്റ് വരുമാനവും മറ്റിതര വരുമാനങ്ങളും കൂടിയുള്ള കണക്കാണിത് .
ഉദ്ഘാടന ദിവസം മുതല്‍ നവംബര്‍ വരെ ടിക്കറ്റ് വരുമാനം 55.91 കോടി രൂപയും . മറ്റിതര വരുമാനം വഴി 49.85 കോടി രൂപയും ലഭിച്ചു . മറ്റ് മേട്രോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിക്കറ്റ് വിത്പ്നയ്ക്ക് പുറമേ ലഭിക്കുന്ന വരുമാനകാര്യത്തില്‍ കൊച്ചി മെട്രോ മുന്നിലാണ് .
മെട്രോ തൂണുകളിലെ പരസ്യം വഴി 5.7 കോടി രൂപ പ്രതിവര്‍ഷം ലഭിക്കുന്നു . സ്റ്റേഷനില്‍ പുറത്തും അകത്തും പരസ്യം നല്‍കിയത് വഴി 5.8 കോടി രൂപയും . മെട്രോ സ്റ്റെഷനുകള്‍ക്ക് സ്വകാര്യ സ്ഥാപങ്ങളുടെ പേര് നല്‍കിയത് വഴി 11 കോടി രൂപയും ലഭിച്ചിട്ടുണ്ട് . ഇതിനു പുറമേ ഇടപ്പള്ളി , എംജി റോഡ് എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിലേക്ക് പ്രത്യേകനടപ്പാലം നിര്‍മ്മിച്ചും അധികവരുമാനം നേടിയെടുത്തു .
സ്റ്റേഷന് ഉള്ളിലെ ഭാഗങ്ങളിലെ സ്ഥലം വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് നല്‍കുന്നത് വഴി വരുമാനം ലഭിക്കുന്നു . ഇതിനു പുറമേ സിനിമ , പരസ്യ ചിത്രീകരണം പാര്‍ക്കിംഗ് ഫീസ് എന്നിങ്ങനെയും വരുമാനം ലഭ്യമാകുന്നു . ജൂണില്‍ തൈക്കുടം വരെ സര്‍വീസ് അരംഭിക്കുന്നതോട് കൂടി ടിക്കറ്റ് – ഇതര വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനയാണ് കെ.എം.ആര്.എല്‍ പ്രതീക്ഷവെയ്ക്കുന്നത് .
Discussion about this post