2019 മാര്‍ച്ചോടെ ഗംഗാ നദിയെ 70 മുതല്‍ 80 ശതമാനം വരെ മാലിന്യമുക്തമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കൂടാതെ 2020ഓടെ ഗംഗാ നദിയെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നമാമി ഗംഗേ പദ്ധതിയുടെ കീഴിലുള്ള പതിനൊന്ന് പദ്ധതികളുടെ തറക്കില്ലടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം 26,000 കോടി രൂപയുടെ ചിലവിലാണ് നദി മാലിന്യമുക്തമാക്കുന്നത്. ഗംഗാ നദിയുടെ പോഷക നദിയായ യമുനാ നദിയെയും മാലിന്യമുക്തമാക്കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി പ്രാബല്യത്തില്‍ വരുന്നതിലൂടെ യമുനാ നദിയിലേക്ക് അഴുക്ക് വെള്ളം ഒഴുകി വരുന്നത് നിലയ്ക്കും. യമുനാ നദിക്കടുത്ത് ആരംഭിക്കുന്ന ലഖ്‌വാര്‍ പദ്ധതിയിലൂടെ ഡല്‍ഹിയില്‍ ഒരു തടസ്സവും കൂടാതെ യമുനാ നദി ഒഴുകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഡല്‍ഹിയില്‍ യമുനാ നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഹരിയാണയിലും ഉത്തര്‍ പ്രദേശിലും യമുനാ നദിയിലെ മാലിന്യം നീക്കം ചെയ്യപ്പെടുന്നുണ്ട്.
Discussion about this post