എല്‍.ഡി.എഫ് മുന്നണി വിപുലീകരണ വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്റെ നിലപാടിനെതിരെ സീതാറാം യെച്ചൂരി. മുന്നണി വിപുലീകരിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
കൂടുതല്‍ പാര്‍ട്ടികള്‍ എല്‍.ഡി.എഫിലേക്ക് വരുമെന്ന് സംസ്ഥാന ഘടകം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മുന്നണി വിപുലീകരണം സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണി വിപുലീകരിച്ചിരിക്കുന്ന വേളയില്‍ വര്‍ഗ്ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്ന് വി.എസ്.അച്യുതാനന്ദന്‍ വിമര്‍ശിച്ചിരുന്നു. സവര്‍ണ്ണ മേധാവിത്തമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ എടുത്തതിനെതിരെ വി.എസ് നേരത്തെ രംഗത്ത് വന്നിരുന്നു.
Discussion about this post