ശ്രീരാമന് മദ്യപാനിയെന്ന് കാണിച്ച് പുസ്കത്തിലെഴുതിയ ഇടത് സഹയാത്രികനായ എഴുത്തുകാരന് കെ.എസ് ഭഗവാനെതിരെ ഹിന്ദുമതവിശ്വാസികളുടെയും സംഘടനകളുടെയും പ്രതിഷേധം. വാല്മീകി രാമായണത്തെ ഉദ്ധരിച്ച് ശ്രീരാമന് മദ്യപാനിയാണെന്നും സീതയെ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചെന്നും ആയിരുന്നു കന്നഡ സാഹിത്യകാരനും യുക്തിവാദി നേതാവുമായ പ്രഫ. കെ.എസ് ഭഗവാന് എഴുതിയത്. കഴിഞ്ഞ ഏപ്രിലില്‍ പ്രസിദ്ധീകരിച്ച രാമ മന്ദിര യെക്കെ ബേഡ (വൈ രാം മന്ദിര്‍ ആസ് നോട്ട് നീഡഡ്) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലാണ് വിമര്‍ശനം.
.മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മടിക്കേരി സ്വദേശി അഡ്വ: കൃഷ്ണമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇന്നലെ മൈസൂരിലെ ഭഗവാന്റെ വസതിക്ക് മുമ്പില്‍ ഹിന്ദു സംഘടനകള്പ്രതിഷേധിച്ചു. ശ്രീരാമന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു ഭക്തരുടെ പ്രതിഷേധം.ഇതേ തുടര്‍ന്ന് ഭഗവാന്റെ വീടിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസും കുവെമ്പു നഗര്‍ പൊലീസുമാണ് സുരക്ഷ ഒരുക്കിയത്.
ഇന്നലെ പ്രതിഷേധത്തിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടത്തിയ ബി.ജെ.പി നേതാവും യുവമോര്‍ച്ചാ പ്രസിഡന്റുമായ നിഷാന്തിനേയും മറ്റുള്ളവരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി സാമൂഹ്യമാധ്യമങ്ങളിലും ഭഗവാനെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഹിന്ദുമതവികാരം വ്രണപ്പെടുത്തൂന്ന നിരവധി പരാമര്‍ശങ്ങള്‍ നേരത്തെയും ഭഗവാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
Discussion about this post