ജമ്മു കശ്മീരിലെ സാംബാ ജില്ലയില്‍ നിന്നും ഭീകരര്‍ കുഴിച്ചിട്ടു എന്ന് കരുതപ്പെടുന്ന് ആയുധങ്ങള്‍ സുരക്ഷാ സൈനികര്‍ കണ്ടെടുത്തു. ജമ്മു നഗരത്തില്‍ നിന്നും വെറും 40 കിലോമീറ്റര്‍ അകലെയുള്ള സാംബയില്‍ നിന്നും മണ്ണിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് എ.കെ 47 തോക്കുകളുമുള്പ്പെടും.
ഇതിന് മുന്‍പ് സാംബ വഴി ഭീകരര്‍ സഞ്ചരിച്ചിട്ടുണ്ട്. ജമ്മു നഗരത്തില്‍ വലിയ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടിയാണോ ആയുധങ്ങള്‍ കുഴിച്ചിട്ടതെന്ന് സുരക്ഷാ സൈനികര്‍ സംശയിക്കുന്നു.
Discussion about this post