തോഴിലുറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്ന പേരില്‍ പഞ്ചായത്ത് വിളിച്ച് കൂട്ടിയ യോഗത്തില്‍ ചര്‍ച്ച നടന്നത് സര്‍ക്കാരിന്റെ വനിതാ മതിലിനെപ്പറ്റി. ഇതില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് സ്ത്രീകള്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി. കൊല്ലത്ത് വെച്ചാണ് സംഭവം നടന്നത്. കൊല്ലം പെരിനാട് പഞ്ചായത്ത് വിളിച്ച് ചേര്‍ന്ന ചര്‍ച്ചയിലായിരുന്നു വനിതാ മതില് ചര്‍ച്ചാ വിഷയമായത്. തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ വനിതാ മതിലിനെപ്പറ്റി ചര്‍ച്ച നടത്തിയതില്‍ സ്ത്രീകള്‍ പ്രതിഷേധമറിയിച്ചപ്പോള്‍ സി.ഡി.എസ് അകൗണ്ടന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്ത്രീകള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയുണ്ടായി. ഇതോടെ രംഗം വഷളാവുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീകള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ശേഷം തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ വനിതാ മതിലിന്റെ ഭാഗമാകാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് തള്ളിക്കയറുകയുണ്ടായി. പിന്നീട് പോലീസ് വന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് യോഗം വേഗത്തില്‍ പിരിച്ചുവിട്ട് പഞ്ചായത്ത് അധിക്യതരും സ്ഥലം വിട്ടിരുന്നു.
Discussion about this post