ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് മലകയറി ദര്‍ശനം നടത്താന്‍ ശ്രമിച്ച കനകദുര്‍ഗ എന്ന യുവതിയെ കാണാനില്ലെയെന്ന പ്രചരണം തെറ്റാണെന്ന് കനകദുര്‍ഗ അറിയിച്ചു. തല്‍ക്കാലത്തേക്ക് താന്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് കനകദുര്‍ഗ വ്യക്തമാക്കി. അക്രമസാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുര്‍ഗയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് കനകദുര്‍ഗ സുഹൃത്തിന്റെ വീട്ടിലാണെന്ന് അറിയാന്‍ സാധിച്ചത്. ഭര്‍തൃവീട്ടുകാര്‍ കനകദുര്‍ഗയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരു സ്ത്രീയാണു ഫോണ്‍ എടുത്തിരുന്നതെന്നു പറയുന്നു. നിലവില്‍ കനകദുര്‍ഗയുമായി ബന്ധപ്പെട്ട് മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലാ പൊലീസ് ഓഫീസുകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ട്.
ഡിസംബര്‍ 24നായിരുന്നു കനകദുര്‍ഗയും ബിന്ദുവം ശബരിമലയിലേക്ക് പുറപ്പെട്ടത്. നീലിമല കഴിഞ്ഞപ്പോള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ തിരികെ പോവുകയായിരുന്നു. ഇതിനിടെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
തിരുവനന്തപുരത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞായിരുന്നു കനകദുര്‍ഗ വീട്ടില്‍ നിന്നും പുറപ്പെട്ടത്. പിന്നീട് ഇവര്‍ ശബരിമലയിലേക്ക് പോവുകയായിരുന്നുവെന്ന് വീട്ടുകാര്‍ വ്യക്തമാക്കുന്നു.
Discussion about this post