ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തിയ രണ്ടു യുവതികള്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ചു . തെലുങ്കാന സ്വദേശികളായ രണ്ടു യുവതികള്‍ മറ്റു തീര്‍ഥാടകര്‍ക്കൊപ്പം നിലയ്ക്കലില്‍ എത്തുകയായിരുന്നു .
തീര്‍ഥാടകര്‍ക്കൊപ്പം യുവതികളുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയും ഇവരെ കണ്ട്രോള് റൂമിലേക്ക് മാറ്റുകയുമായിരുന്നു . ഇവരോട് വന്‍ഭക്തജന തിരക്ക് ഉണ്ടെന്നും ശബരിമലയിലേക്ക് ഇപ്പോള്‍ പോയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നേരത്തെ നടന്ന സംഭവങ്ങളെക്കുറിച്ച് പോലീസ് വിശദീകരിക്കുകയും ചെയ്ത അടിസ്ഥാനത്തില്‍ യുവതികള്‍ പിന്മാറുകയായിരുന്നു .
പോലീസ് പറയുന്നത് ഇവര്‍ പമ്പ വരെ പോകുവാന്‍ മാത്രമായി വന്നതാണ് എന്നാണു . എന്നാല്‍ തങ്ങള്‍ ശബരിമലയിലേക്ക് പോകാന്‍ എത്തിയത് ആണെന്നും എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പിന്മാറുകയാണെന്നാണ് സംഘത്തിലെ ഒരാള്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചത് .
Discussion about this post