വനിതാമതില്‍ പൊളിക്കാന്‍ പല പണിയുമായി പലരും ഇറങ്ങിയിട്ടുണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന് . പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കാന്‍ പോകുന്നില്ലെന്നും വനിതാ മതില് രാജ്യംകണ്ട വലിയപരിപാടിയായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു .
” പലരും പല പണിയുമായിട്ടു ഇറങ്ങിയിട്ടുണ്ട് . നാളെ ഗംഭീര പരിപാടിയാണ് നടക്കാന്‍ പോകുന്നത് . ഏതെങ്കിലും വിധത്തില്‍ മതില് പൊളിക്കാനാവുമെന്നാണ് അവര്‍ നോക്കുന്നത് . എന്നാല്‍ അതൊന്നും നടക്കാന്‍ പോവുന്നില്ല ”
വനിതാ മതിലിന്റെ പേരില്‍ ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പറയുന്നതിന് മറുപടി പറയാന്‍ താനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു .
Discussion about this post