എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി വനിതാമതിലില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അത് മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള . മതിലില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിഡിജെഎസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാം .
ശബരിമലയുടെ പേരിലാണ് മതില് പണിയുന്നതെങ്കില്‍ അത് ജനങ്ങളോട് തുറന്നു പറയണം . ശബരിമല വിഷയത്തെ മുന്‍നിറുത്തിയല്ല മതിലെന്നാണ് അവരുടെ പ്രതിജ്ഞ വ്യക്തമാക്കുന്നത് . ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് . ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചു വിടുന്നതിനാണ് വനിതാമതില്‍ പണിയുന്നത് . പന്തളം പത്തനംതിട്ട , ആലപ്പുഴ കോട്ടയം , ഇടുക്കി ജില്ലകളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകാന്‍ കാരണം ശബരിമലവിഷയത്തില്‍ അവര്‍ക്കെതിരെയുള്ള എതിര്‍പ്പാണ് .
വനിതാമതിലുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ യാതൊരു ഭിന്നതയുമില്ല . എസ്.എന്‍.ഡി.പി യോഗത്തിന് അവരുടെതായ തീരുമാനം എടുക്കാം .ബിഡിജെഎസ് എന്‍.ഡി.എയ്ക്കൊപ്പം തന്നെ നില്ക്കും . എന്‍.ഡി.എയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.
സിപിഎമ്മിന്റെ തകര്‍ച്ച ബിജെപിയ്ക്ക് ഇന്ധനമാകും . സിപിഎമ്മില്‍ നിന്നും വരുന്ന ആളുകളെ പാര്‍ട്ടി ഫലപ്രദമായി വിനിയോഗിക്കും . പാര്‍ട്ടിയിലേക്ക് എത്തിയ ലോക്കല്‍ സെക്രടറിമാര്‍ നല്ല അനുഭവജ്ഞാനമുള്ളവരാണ് . അവരിലൂടെ കേരളത്തിലൂടെ ജനകീയമുന്നേറ്റം സംഘടിപ്പിക്കുമെന്നും സംസ്ഥാനത്തെ രണ്ട് മുന്നണികളുടെയും അടിത്തറ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post