ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന മുഖ്യമന്ത്രിയുടെ സ്ഥിരീകരത്തെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. വളരെ നീചവും നികൃഷ്ടവുമാണ് മുഖ്യമന്ത്രിയുടെ മനോഭാവവും തീരുമാനങ്ങളും പ്രവൃത്തികളുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളായ ജനങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥിരീകരണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിശ്വാസികളോട് പിണറായി വിജയന് കാണിക്കുന്ന പരസ്യമായ വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ഈ നീചമായ പ്രവൃത്തികളെ മനസ്സിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അമ്പലത്തിലെ ആചാരങ്ങളോട് തെറ്റായ സമീപനമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയ്ക്ക് ക്രൂരമായ മനസ്സും പൈശാചികതയും ഒരു ഭരണാധികാരിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ നവോത്ഥാനത്തിന്റെ ആദ്യാക്ഷരം പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരന് പറഞ്ഞു. അജ്ഞതയാണ് പിണറായി വിജയന്റെ കൈമുതലെന്നും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post