ശബരിമലയില്‍ ദര്‍ശനം നടത്താനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ചുമലതലയാണെന്നും ഇതിനെ ഒരു ആക്ഷേപമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ക്കെത്താന്‍ അധികാരമുണ്ടെന്നും കടകംപള്ളി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത്. കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ദര്‍ശനം നടത്തിയത്.
പ്രവേശിക്കാന്‍ വരുന്നവരുടെ പ്രായം പരിശോധിക്കുന്നത് സാധിക്കാത്ത കാര്യമാണെന്നും കടകംപള്ളി പറഞ്ഞു. അതേസമയം ശബരിമലയിലെ നട അടച്ച തന്ത്രിയുടെ തീരുമാനം കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിക്ക് ഏകപക്ഷീയമായി നടയടയ്ക്കാനുള്ള അധികാരം തിരുവിതാംകൂര്‍ ദേവസ്വം മാനുവലില്‍ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡുമായി ആലോചിച്ചതിന് ശേഷം മാത്രമെ നടയടയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും അങ്ങനെ ചെയ്താലും അത് കോടതിയലക്ഷ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post