ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കും വരെ പ്രതിഷേധം നടത്തുമെന്ന് ശബരിമല കര്‍മ്മ സമിതി വര്‍ക്കിംഗ് പ്രസിഡന്റും ഹിന്ദു ഐക്യവേദി അധ്യക്ഷയുമായ കെ.പി.ശശികല ടീച്ചര്‍ വ്യക്തമാക്കി. നാളെ കേരളമൊട്ടാകെ ഹര്‍ത്താലാണെന്നും ഇതില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അവര്‍ പറഞ്ഞു. ഹര്‍ത്താലിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാമെങ്കിലും ഇതല്ലാതെ മറ്റൊരു വഴിയില്ലാത്തത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
അതേസമയം ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ വിശ്വാസികള്‍ പ്രകടനം നടത്തുകയാണ്. പാലക്കാട് മന്ത്രി എ.കെ.ബാലന്‍ താമസിക്കുന്ന കെ.എസ്.ഇ.ബി ബംഗ്ലാവിന് മുന്നില്‍ അയ്യപ്പഭക്തര്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് ഇവര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയുമുണ്ടായി. ഇതില്‍ നിരവധി ഭക്തര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇത് കൂടാതെ സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമുണ്ടായി.
Discussion about this post