ഡല്‍ഹി: ശബരിമല തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇടതുപക്ഷ അഭിഭാഷകര്‍ ഇന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇടതു സഹയാത്രികരും അഭിഭാഷകരുമായ ഗീനാകുമാരി, എവി വര്‍ഷ എന്നിവര്‍ നല്‍കിയിരുന്ന കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശ്രദ്ധയില്‍പ്പെടുത്തുക. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമെന്നാണ് ഇവരുടെ പ്രധാന വാദം. ഗുരുതര കോടതിയലക്ഷ്യമാണ് സംസ്ഥാനത്തു നടക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉടന്‍ നടപടി ആവശ്യപ്പെടുക.
Discussion about this post