റായ്പൂർ :സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ പിഡിയ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ. ഇന്ന് രാവിലെയാണ് സംഭവം.
കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ തുടങ്ങിയത്. ഇതിനിടെ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടനെ തന്നെ സേന തിരിച്ചടിച്ചു.
കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ കാങ്കറിൽ ഭീകരരുമായ ഏറ്റുമുട്ടൽ നടന്നിരുന്നു. അതിൽ 18 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. മൂന്ന് സുരക്ഷാസേന ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് വൻതോതിലുള്ള ആയുധശേഖരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Discussion about this post