തിരുവനന്തപുരം : എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഏതാനും സർവീസുകൾ കൂടി റദ്ദാക്കി. മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരം കൊച്ചി കണ്ണൂർ , മുംബൈ എന്നിവിടങ്ങളിലേക്ക് പോകാനിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
കരിപ്പൂർ കണ്ണൂർ നെടുമ്പാശ്ശേറി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും മുടങ്ങി. ഷാർജ ,ദമാം, ദുബായ്, റിയാദ് അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്ന് രണ്ട് എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു.
അതേസമയം കരിപ്പൂരിൽ നിന്ന് ആറ് സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത് .
സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും എയർ ഇന്ത്യ എക്‌സപ്രസിന്റെ സർവീസ് പ്രശ്‌നങ്ങൾ ഇതുവരെ തീർന്നിട്ടില്ല.
എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിൽ ഉള്ള 300 ജീവനക്കാർ കൂട്ടമായി മെഡിക്കൽ അവധി എടുത്തതിനെ തുടർന്നായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ഇക്കാര്യം ആസൂത്രിതമാണെന്ന് ബോധ്യപ്പെട്ട കമ്പനി ഇതിന് നേതൃത്വം നൽകിയ 25 പേരെ പിരിച്ചുവിടുകയാണെന്ന് നോട്ടീസ് നൽകിയിരുന്നു. കേന്ദ്ര ലേബർ കമ്മീഷണറുടെ നിർദ്ദേശങ്ങൾ പ്രകാരം മാനേജ്‌മെന്റ് ജീവനക്കാരും തമ്മിൽ ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.












