ഗാന്ധിനഗർ : പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയതിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ് . ഗുജറാത്തിലെ ബറൂച്ചിലെ അങ്കലേശ്വർ നിവാസിയായ പ്രവീൺ മിശ്രയെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സായുധ സേനയെയും പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളെയും കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിച്ചുവെന്നാണ് ഇയോൾക്കെതിരെയുള്ള ആരോപണം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സൊനാൽ ഗാർഗ് എന്ന സ്ത്രീ നാമത്തിൽ പ്രവീൺ മിശ്രയെ ഹണിട്രാപ്പിൽ കൂടിയാണ് കുടുക്കിയത്. ഐബിഎം ചണ്ഡീഗഡിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രവീൺ മിശ്രയുമായി ബന്ധം സ്ഥാപിച്ചത് . വാട്‌സാപ്പ് വഴിയും ഫേയ്‌സ്ബുക്ക് വഴിയുമാണ് ഇയാൾ പാക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നത്.
ഉദ്ധംപൂരിലെ മിലിറ്ററി ഇന്റലിജൻസ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സായുധ സേന, ഡിആർഡിഒ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), മിസൈൽ സിസ്റ്റം വികസനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ വിരമിച്ച ജീവനക്കാരേയോ ലക്ഷ്യമിട്ട് ഹണിട്രാപ്പ് നടക്കുമെന്നായിരുന്നു വിവരം.
ഹൈദരാബാദിൽ ഡിആർഡിഒയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രവീൺ മിശ്ര എന്നയാളാണ് ഹണി ട്രാപ്പ് ചെയ്തതെന്ന് സിഐഡി എഡിജിപി രാജ്കുമാർ പാണ്ഡ്യൻ പറഞ്ഞു . ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നിർമ്മിച്ച ഡ്രോണുകളുടെ വിശദാംശങ്ങളാണ് വിവരങ്ങളിലുള്ളത്. മിശ്രയുടെ ഓഫീസ് സെർവറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ ഐഎസ്‌ഐ ഉദ്യോഗസ്ഥൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
Discussion about this post