ശബരിമലയില് ആചാരലംഘനം നടന്നതചിനെ തുടര്‍ന്ന് നടയടച്ച തന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല നട എപ്പോള്‍ അടക്കണം തുറക്കണം എന്ന് തീരുമാനിക്കുന്നത് തന്ത്രിയല്ലെന്നും ദേവസ്വം ബോര്‍ഡ് ആണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസങ്ങളോട് ബഹുമാനക്കുറവില്ല എന്ന് കോടതി വിധി നടപ്പാക്കണം. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ദേവസ്വത്തിനും തന്ത്രിക്കും ബാധ്യതയുണ്ട്. സുപ്രിം കോടതി വിധിയോട് വിയോദജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നട അടച്ചത് വിചിത്രമായ നടപടിയാണ്. കോടതി വിധിയും, ദേവസ്വം നിയമവും തന്ത്രി ലഘിച്ചുവെന്നും പിണറായി വിജയന്‍ ആരോപിച്ചു.
ഹര്‍ത്താലിനെതിരെ അക്രമം വച്ചുപൊറുപ്പിക്കില്ല. 31 പോലിസുകാര്‍ക്ക് പരിക്കേറ്റു. നിരവധി സിപിഎം ഓഫിസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അതേസമയം സിപിഎം അക്രമത്തില്‍ അയ്യപ്പഭക്തന്‍ കൊല്ലപ്പെട്ടതും, സിപിഎം പ്രകടനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതും മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.
Discussion about this post