ശബരിമലയില്‍ ട്രാന്‍സ്ജന്‍ഡറെ വേഷം മാറ്റി മലകയറ്റാന്‍ പോലീസിന്റെ ശ്രമം. തമിഴ്നാട് തേനി സ്വദേശി കയല്‍ ആണ് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം തിരികെ പോയത്. ഇവര്‍ ആദ്യം സാരിയുടുത്തായിരുന്നു എത്തിയത്. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം വസ്ത്രം മാറ്റി പുരുഷ വേഷത്തിലായിരുന്നു സന്നിധാനത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങിയത്. എന്നാല്‍ അന്യസംസ്ഥാനക്കാരായ ഭക്തര്‍ ഇതിനെതിരെ നാമജപ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു.
ഇതേത്തുടര്‍ന്ന് ഇവരെ പമ്പ ഗാര്‍ഡ് റൂമില്‍ എത്തിച്ച ഇവരെ പോലീസ് മടക്കി അയയ്ക്കുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കയല്‍ വിസമ്മതിച്ചു. താന്‍ കഴിഞ്ഞ 18 വര്‍ഷമായി അയ്യപ്പനെ ദര്‍ശിക്കാന്‍ എത്താറുണ്ടെന്നും കയല്‍ വ്യക്തമാക്കി.
Discussion about this post